മുംബൈ ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ 20 ടണ്‍ തക്കാളിയുമായി വന്ന ട്രക്ക് മറിഞ്ഞ് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നേരിട്ടു.മെട്രോപൊളിറ്റന്‍ ഏരിയയിലെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നാണിത്. തക്കാളികള്‍ റോഡ് നിറയെ ചിതറിക്കിടക്കുകയായിരുന്നു.തടസ്സം നീക്കി ഗതാഗതം പുഃനസ്ഥാപിച്ചു.
One person was injured after a truck overturned near Kopari, Thane on Eastern Express Highway at around 2 am, today. The injured has been shifted to the nearest hospital: Thane Municipal Corporation pic.twitter.com/j9jrQY8WXX
— ANI (@ANI) July 16, 2021
ട്രക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തക്കാളി നീക്കം ചെയ്യുന്നത് കാണാന്‍ ആളുകള്‍ എത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടിട്ടുണ്ട്.
#WATCH | Thane, Maharashtra: Around 20 tonnes of tomatoes, scattered on Eastern Express Highway, being removed amid a huge traffic jam on both lanes of the Highway
— ANI (@ANI) July 16, 2021
One person was injured after a tomato-laden truck overturned near Kopari, Thane on the Highway at around 2 am today pic.twitter.com/GPOmfgd1nO
സ്പെയിനിലെ ടൊമാറ്റിനോ ഉത്സവം പോലെ എന്നു പറഞ്ഞുകൊണ്ടാണ് ചിലര്‍ ഈ വീഡിയോ പങ്കുവെച്ചത്.
