സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് റിട്ടേർഡ് ചെയ്യുന്ന സമയത്ത് സർവീസ് കാലത്ത് ലീവ് വേക്കൻസിയായി ജോലി ചെയ്ത കാലം പെൻഷന് പരിഗണിക്കുകയില്ല എന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ബ്രോക്കൺ സർവീസസ് ടീച്ചേഴ്സ് അസോസിയേഷൻ. ലീവ് വേക്കൻസി സർവീസായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് എം എൽ എ അഡ്വ. പി.ടി.എ റഹീമിന് നിവേദനം കൈമാറി. ഓൾ കേരള ബ്രോക്കൺ സർവീസസ് ടീച്ചേഴ്സ് അസോസിയേഷൻ പ്രതിനിധികളായഅബ്ദുള്ള കെ, അബൂബക്കർ പുതുക്കുടി, അബ്ദുൽ ഗഫൂർ. എ, മുഹമ്മദ് ടി. പി,
സകരിയ്യ കെകെ, ഫസ്‌ലുൽ ബാരി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *