കുന്ദമംഗലം ഗ്രാമപഞ്ചായത്തിൻ്റെ വികസനമില്ലായ്മയും, അഴിമതിയും, മാലിന്യ പ്രശ്നങ്ങളും, മറ്റ് ജനകീയ പ്രശ്നങ്ങളും ഉയർത്തി കാണിച്ചു കൊണ്ട് കുന്ദമംഗലം പഞ്ചായത്ത് ബിജെപി കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പഞ്ചായത്ത് കവാടത്തിനടുത്ത് പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് ബിജെ.പി സിറ്റി ജില്ല ജന: സിക്രട്ടറി എം. സുരേഷ് മാർച്ച് ഉൽഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് സുധീർ കുന്നമംഗലം അധ്യക്ഷത വഹിച്ചു.
ടി. പി. സുരേഷ് , ടി. ചക്രായുധൻ , കെ. ഗണേഷ് , പ്രവീൺ പടനിലം,പ്രസീത വള്ളിയോട്ടിൽ എന്നിവർ സംസാരിച്ചു .
പി. സിദ്ധാർത്ഥൻ, സുനോജ് കുമാർ, വാർഡ് മെമ്പർമാരായ – ഷാജി ചോലക്കൽ, ലിബിന രാജേഷ്, മനോജ് കോളേരി, പി.പി. വിമോദ്, Ck ചന്ദ്രൻ, K.ധന്യ,CK വിനോദ്, വി.കെ. വിജു , ടി. ബാബു,, സഹദേവൻ, വിജീഷ് കുമാർ എന്നിവ മാർച്ചിന് നേതൃത്വം നൽകി. കോരിച്ചൊരിയുന്ന മഴയത്തും നൂറ് കണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *