പരീക്ഷ ഫലം അട്ടിമറിച്ചതിലൂടെ ഭരണഘടന ലംഘനം നടത്തിയ മന്ത്രി ആർ.ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.എസ്. എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി മന്ത്രിയുടെ കോലം കത്തിച്ചു കൊണ്ടും പ്രകടനം നടത്തി കൊണ്ടും പ്രതിഷേധിച്ചു. പഞ്ചായത്ത് എം.എസ്. എഫ് പ്രസിഡന്റ്‌ അജ്മൽ വിഇ അദ്ധ്യക്ഷനായ പരിപാടി മണ്ഡലം എം.എസ്. എഫ് സെക്രട്ടറി‌ സുഫിയാൻ ഒളോങ്ങൽ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് ഭാരവാഹികളായ ഷാദിൽ മുറിയനാൽ, നിഹാൽ പാലക്കൽ, റഹൂഫ് പിലാശ്ശേരി, സഫ്‌വാൻ പന്തീർപാടം,സവാദ് ചൂലാംവയൽ, ബിലാൽ കാരന്തൂർ തുടങ്ങിയവർ നേതൃത്വo നൽകി . പഞ്ചായത്ത്എം.എസ്. എഫ് ജനറൽ സെക്രട്ടറി നാജി പതിമംഗലം സ്വാഗതവും ട്രഷറർ അബ്‌ദുറഹ്‌മാൻ പൈങ്ങോട്ടുപുറം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *