കോൺഗ്രസ്സ് നേതാവും മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയുമായ സുഷ്മിത ദേവ് പാർട്ടി വിട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നൽകി. മുൻ കേന്ദ്രമന്ത്രി സന്തോഷ് മോഹൻ ദേവിന്റെ മകളാണ്.
അസമിലെ സിൽചാറിൽ നിന്നുള്ള മുൻ എംപിയാണ്. പിതാവ് സന്തോഷ് മോഹൻ ദേബ് ഏഴ് തവണ പാർലമെന്റിലേക്ക് തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.
ജീവിതത്തിൽ പുതിയ അധ്യായം തുടങ്ങുകയാണെന്ന് സുഷ്മിത ദേബ് ട്വിറ്ററിൽ കുറിച്ചു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി സുസ്മിത ഇന്നു കൂടിക്കാഴ്ച നടത്തുമെന്നും ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണു റിപ്പോര്‍ട്ട്. ട്വിറ്ററില്‍ ‘മുന്‍ അംഗം’ എന്ന് മാറ്റിയതോടെയാണ് സുസ്മിത കോണ്‍ഗ്രസ് വിടുകയാണെന്ന ചര്‍ച്ചകള്‍ സജീവമായത്. അസമില്‍നിന്നുള്ള നേതാവായ സുസ്മിത ഇന്ന് മമതയെയും അഭിഷേക് ബാനര്‍ജിയെയും കാണാന്‍ കൊല്‍ക്കത്തയിലേക്കു തിരിക്കുമെന്നാണ് അവരോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
