ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിന്റെ മൃതദേഹമാണ് ഖാൻപുർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ റെയിൽവേ പാളത്തിൽ കണ്ടെത്തിയത്.പ്രതി തീവണ്ടിക്ക് മുന്നില്‍ ചാടിയെന്നാണ് പോലീസിന്റെ വിശദീകരണം. മൃതദേഹം രാജുവിന്റെതാണെന്ന് തെലങ്കാന ഡി.ജി.പി.യും സ്ഥിരീകരിച്ചു

സെപ്റ്റംബര്‍ ഒമ്പതിന്​ ഹൈദരാബാദിലാണ്​ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊന്നത് തെലങ്കാന മന്ത്രി കെടി രാമറാവു സംഭവം നടന്ന്​ “മണിക്കൂറുകൾക്കുള്ളിൽ” പ്രതിയെ അറസ്റ്റ് ചെയ്​തതായി ട്വീറ്റ് ചെയ്​തിരുന്നു. എന്നാൽ യഥാർഥത്തിൽ പ്രതിയെപിടികൂടാനായിരുന്നില്ല. ഇതിനെതിരേ വർധിച്ചുവരുന്ന രോഷത്തിനിടയിലാണ്​ സംസ്ഥാന തൊഴിൽ മന്ത്രി മല്ല റെഡ്ഡി പ്രതിയെ ഏറ്റുമുട്ടലിൽ കൊല്ലുമെന്ന പ്രഖ്യാപനം നടത്തിയത്.ഈ മാസം ഒൻപതിനാണ് കുട്ടിയെ കാണാതായത്.

തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞനിലയിൽ അയൽക്കാരനായ രാജുവിന്റെ വീട്ടിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അർദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം.

കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ആറ് വയസ്സുകാരിയെ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം രാജു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍

Leave a Reply

Your email address will not be published. Required fields are marked *