സീറ്റ് വിഭജന ചർച്ചയിൽ ഇന്ത്യ സഖ്യത്തിന്റെ ചർച്ചകൾ നീണ്ടേക്കുമെന്ന് സൂചന. ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കണമെന്ന ധാരണ നടന്നേക്കില്ല എന്നാണ് പുതിയ വിവരം. സർവ്വകക്ഷി യോ​ഗത്തിൽ പങ്കെടുക്കുന്നത് ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ യോ​ഗം നടത്തും. തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍ ഇന്ന് 12 മണിക്ക് നിര്‍ണായകമായ വാര്‍ത്താ സമ്മേളനം നടത്തും. പ്രത്യേക പാർലമെന്റ് സമ്മേളനം എന്തിനെന്ന് 12 മണിക്ക് വെളിപ്പെടുത്തുമെന്നും ഇദ്ദേഹം അറിയിച്ചു. കോൺ​ഗ്രസിന്റെ ഇന്റേണൽ സർവ്വേ പ്രകാരം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്​ഗഡ്, തെലങ്കാന എന്നിവിടങ്ങളിലൊക്കെ തന്നെ കോൺ​ഗ്രസിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ചർച്ചകൾ കുറച്ചുകൂടി വൈകട്ടെ എന്ന നിലപാടാണ് ഉള്ളത്. എന്നാൽ മറ്റ് കക്ഷികൾ കോൺ​ഗ്രസിന്റെ ഈ നിലപാട് അം​ഗീകരിക്കുമോ എന്ന കാര്യം സംശയമാണ്. ഒക്ടോബർ അവസാനത്തോടെ ചർച്ചകൾ പൂർത്തിയാക്കണം എന്നുള്ള കടുത്ത നിലപാടിൽ തന്നെയാണ് ജെഡിയുവും ആർജെഡിയും തൃണമൂൽ കോൺ​ഗ്രസ് അടക്കമുള്ള കക്ഷികൾ. അതേ സമയം, പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്നതിലും, മാധ്യമ പ്രവര്‍ത്തകരെ ബഹിഷ്ക്കരിക്കുന്നതിയും ഇന്ത്യ സഖ്യത്തില്‍ ഭിന്നാഭിപ്രായം. മാധ്യമ ബഹിഷ്ക്കരണം, സനാതന ധര്‍മ്മ വിവാദങ്ങളില്‍ സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ ബിജെപി വെറുപ്പിന്‍റെ മെഗാമാള്‍ തുറക്കാന്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തിന് അനുമതി നല്‍കിയെന്ന് ആരോപിച്ചു.തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ചേരുന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ചയാണ് സ്പീക്കര്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. അജണ്ട സര്‍ക്കാര്‍ പുറത്ത് വിട്ടെങ്കിലും ദുരൂഹത ആരോപിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസടക്കം ചില പാര്‍ട്ടികള്‍ സര്‍ക്കാര്‍ നടപടികളോട് സഹകരിക്കണോയെന്ന ചോദ്യം ഉയര്‍ത്തുന്നത്.യോഗത്തില്‍ നിലപാടാണ് കോണ്‍ഗ്രസിനും, ഇടത്പാര്‍ട്ടികള്‍ക്കുമൊക്കെയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *