അപകടകരമായ വസ്തുക്കള്‍ സ്പൈസ്ജെറ്റ് വിമാനങ്ങളില്‍ കൊണ്ടുപോകാനുള്ള ലെസന്‍സ് ഡി.ജി.സി.എ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) താത്കാലികമായി സസ്പെന്റ് ചെയ്തു. 30 ദിവസത്തേക്കാണ് ലൈസന്‍സ് സസ്പെന്റ് ചെയ്തിട്ടുള്ളത്. ഇക്കാലയളവില്‍ ലിഥിയം-അയേണ്‍ ബാറ്ററിയുള്‍പ്പടെയുള്ള അപകടകരമായ വസ്തുക്കള്‍ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളില്‍ കയറ്റുന്നതിനാണ് ഡി.ജി.സി.എയുടെ വിലക്ക്.
സ്പൈസ്ജെറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പിഴകൾ കണ്ടെത്തിയതോടെയാണ് കേന്ദ്രസര്‍ക്കാറിന്റെ ഈ തീരുമാനം . വ്യവസ്ഥാപിതമായ നടപടിക്രമങ്ങള്‍ സ്പൈസ്ജെറ്റ് പാലിച്ചില്ലെന്നും ഡി.ജി.സി.എ പറയുന്നു
സസ്പെന്‍ഷനെ കുറിച്ചോ, മറ്റ് നടപടികളെ കുറിച്ചോ സ്പൈസ്ജെറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘ചെറിയ വീഴ്ച മാത്രമാണ് ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അപകടകരമല്ലാത്ത വസ്തു എന്ന പേരിലാണ് ആ കാര്‍ഗോ കയറ്റുമതി ചെയ്തത്. ഡി.ജി.സി.എ നിര്‍ദേശിച്ച എല്ലാ നിര്‍ദേശങ്ങളും സ്പൈസ്ജെറ്റ് പാലിച്ചിട്ടുണ്ട്,’ സ്പൈസ്ജെറ്റ് അറിയിച്ചു.
