കോൺഗ്രസ് നേതൃത്വത്തിനെതിരെ നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്.പാര്‍ട്ടിയില്‍ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമാണെന്നും താൻ കോൺഗ്രസിന്റെ മുഴുവൻ സമയ അധ്യക്ഷയാണെന്നും സോണിയ വ്യക്തമാക്കി. പാർട്ടി വർക്കിങ് കമ്മിറ്റി യോഗത്തിലാണ് സോണിയയുടെ പരാമർശം, തന്നോട് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയണമെന്നും മാധ്യമങ്ങളിലൂടെയല്ല ഇക്കാര്യങ്ങള്‍ അറിയിക്കേണ്ടതെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസിന്റെ മുഴുവന്‍ സമയ പ്രസിഡന്റാണെന്നും പാര്‍ട്ടിയുടെ കടിഞ്ഞാൺ തന്റെ കൈയിലാണെന്നും യോഗത്തില്‍ അവര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന്റ ആമുഖ പ്രസംഗത്തിലാണ് സോണിയാ ഗാന്ധി നേതാക്കള്‍ക്കെതിരേ ശക്തമായി ആഞ്ഞടിച്ചത്. പാര്‍ട്ടിയില്‍ അച്ചടക്കവും ഐക്യവും ആത്മനിയന്ത്രണവും ആവശ്യമാണ്. നേതാക്കള്‍ ഒന്നടങ്കം പാര്‍ട്ടിയുടെ പുനഃസംഘടന ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പുനഃസംഘടന സാധ്യതമാകണമെങ്കില് ഐക്യം വേണമെന്നും സോണിയ ഗാന്ധി ജി-23 നേതാക്കളെ ഓര്‍മിപ്പിച്ചു.
പാര്‍ട്ടിക്ക് ഒരു അധ്യക്ഷന്‍ വേണമെന്ന് പലനേതാക്കളും ആഗ്രഹിക്കുന്നുണ്ട്. അക്കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്നും സംഘടനാ തലത്തില്‍ അഴിച്ചുപണി ആവശ്യമാണെന്നും ജി-23 നേതാക്കള്‍ ആവശ്യം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സോണിയാ ഗന്ധിയുടെ പ്രഖ്യാപനം.
