ജമ്മു കശ്മീരിലെ പാംപൊരയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു.ഇന്ന് പുലർച്ചയോടെയാണ് പാംപൊരയിലെ ഡ്രാങ്ബാലില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ലഷ്കര്‍ കമാന്‍ഡർ ഉമർ മുഷ്താഖ് ഖാൻഡെ ഉള്‍പ്പെടെ പത്ത് ഭീകരർ അകപ്പെട്ടതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. പൂഞ്ച് സെക്ടറില്‍ ഒളിച്ചിരിക്കുന്ന ഭീകരർക്കായുള്ള തെരച്ചിലും തുടരുകയാണ്. പൂഞ്ചില്‍ ഏറ്റുമുട്ടലിനിടെ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറെ കാണാതായതായാണ് റിപ്പോര്‍ട്ട്.
കശ്മീരിലെ പ്രധാന പത്ത് ഭീകരരുടെ പട്ടികയിലും ഉമർ മുഷ്താഖ് ഖാൻഡെ ഉള്‍പ്പെട്ടിരുന്നു. സൈനികർക്ക് നേരെ ആൃക്രമണം നടന്ന പൂഞ്ചിലും ഭീകരർക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രണ്ട് സൈനീകർ വീരമൃത്യു വരിച്ച ഇവിടേക്ക് കൂടുതല്‍ സൈനീക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിനിടെ ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസറെ കാണാതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന വനമേഖലയില്‍ ജെസിഒയ്ക്കായി തെരച്ചില്‍ സൈന്യം നടത്തുന്നുണ്ട്
