ഭൂമിയുടെ വടക്കൻ അർദ്ധഗോളത്തിൽ 2024 മാർച്ച് – മെയ് മാസങ്ങളിൽ ‘ശക്തമായ എൽ നിനോ’യ്ക്ക് (Super El Nino) സാധ്യത പ്രവചിച്ച് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷൻറെ കാലാവസ്ഥാ പ്രവചന കേന്ദ്രം. പസഫിക് സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന താപ വ്യതിയാനം ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ആഴത്തിൽ സ്വാധീനിക്കുന്നുമെന്നും ഇത് ഇന്ത്യയിലെ മൺസൂണിൻറെ വരവിലും കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയേക്കാമെന്നും മൺസൂൺ കാറ്റിനെ ദുർബലമാക്കുകയും മഴ കുറയാൻ കാരണമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024 -ൽ വർഷം സൂപ്പർ എൽ നിനോയ്ക്കുള്ള സാധ്യത മൂന്നിലൊന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു.തെക്കേ അമേരിക്കയ്ക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന താപ വ്യതിയാനമാണ് ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ആഴത്തിൽ സ്വാധീനിക്കുന്നത്. ഇത് ഭക്ഷ്യ ഉൽപ്പാദനം, ജലലഭ്യത, എന്നിവയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും രൂക്ഷമായ ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യും. ഇന്ത്യയിൽ, എൽ നിനോ പ്രതിഭാസം പൊതുവെ ദുർബലമാകുന്ന മൺസൂൺ കാറ്റുമായാണ് ബന്ധപ്പെടുന്നത്. ഇത് മൺസൂൺ കാലത്ത് മഴ കുറയാൻ ഇടയാക്കും. സൂപ്പർ എൽ നിനോയ്ക്ക് ഇന്ത്യയിലെ സാധാരണ കാലാവസ്ഥയെ തടസ്സപ്പെടുത്താൻ സാധിക്കുമെന്നും ഇത് പലപ്പോഴും തീവ്രമായ കാലാവസ്ഥാ സംഭവങ്ങളിലേക്ക് നയിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ചില പ്രദേശങ്ങളിൽ കനത്തമഴയും വെള്ളപ്പൊക്കവും അനുഭവപ്പെടുമ്പോൾ മറ്റ് ഭാഗങ്ങളിൽ വരൾച്ചയായിരിക്കും ഫലം. എന്നാൽ ഉത്തരേന്ത്യയേ അപേക്ഷിച്ച് ദക്ഷിണേന്ത്യയിൽ ഈ കാലാവസ്ഥാ പ്രതിഭാസത്തിൻറെ സ്വാധീനത്തിൽ കുറവുണ്ടാകാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024 -ൽ വർഷം സൂപ്പർ എൽ നിനോയ്ക്കുള്ള സാധ്യത 75% – 80% വരെയാണ്. ഇക്കാലത്ത് ഭൂമധ്യരേഖാ സമുദ്രോപരിതലത്തിലെ താപനില ശരാശരിയേക്കാൾ കുറഞ്ഞത് 1.5 ഡിഗ്രി സെൽഷ്യൽ കൂടുതലായിരിക്കും. 1997-98 ലും 2015-16 -ലുമുണ്ടായതിന് സമാനമായി തീവ്രമായ താപനിലയും വരൾച്ചയും വെള്ളപ്പൊക്കവും ലോകമെമ്പാടും നാശം വിതച്ചതുപോലെ താപനില 2 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരാൻ 30% സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
