ആര്‍എസ്എസ് ശാഖയില്‍ നിന്നും പീഡനം നേരിട്ട് ആത്മഹത്യ ചെയ്യേണ്ടി വന്ന യുവാവിന് നീതി ലഭിക്കാന്‍ ഡിവൈഎഫ്‌ഐ തെരുവില്‍ ഇറങ്ങുമെന്ന് ജെയ്ക്ക് സി തോമസ്. ഡിവൈഎഫ്‌ഐ യുടെ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജെയ്ക്ക് സി തോമസ്. ആര്‍എസ്എസ് ശാഖകള്‍ വര്‍ഗീയതയുടെ ഫാക്ടറികളാണ്, യുവാവിനെ ആര്‍എസ്എസ് കൊലപ്പെടുത്തിയതാണെന്നും ജെയ്ക് പറഞ്ഞു. പീഡനകേന്ദ്രങ്ങളാണ് ആര്‍എസ്എസ് ശാഖകള്‍. ഇനിയും ഇത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആര്‍എസ്എസിനെ ഒറ്റപ്പെടുത്തണമെന്നും നാട്ടില്‍ നിന്നും തുടച്ചു നീക്കണമെന്നും ജെയ്ക്ക് പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിന്റെ മരണമൊഴി വീഡിയോ ഇന്നലെയാണ് പുറത്തുവന്നത്. ആര്‍എസ്എസിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി ഉയരുന്നത്. നേരത്തെ പുറത്ത് വന്ന ആത്മഹത്യകുറിപ്പിലും യുവാവ് ആര്‍എസ്എസ്ന്റെ പേര് പരാമര്‍ശിച്ചിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *