പൊതു ഇടങ്ങൾ ജാതിമത ഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാൻ സ്വാതന്ത്ര്യമുള്ള സ്ഥലമാണ് കേരളമെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. ഇരിക്കാനും, നടക്കാനും,ഭക്ഷണം കഴിക്കാനും പ്രാർത്ഥിക്കാനും പ്രാർത്ഥിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. വീടുകൾക്കുള്ളിലേക്ക് ചുരുങ്ങിപ്പോകാതെ പൊതുസ്ഥലങ്ങളിൽ സജീവമാകണമെന്നും മന്ത്രി പറഞ്ഞു. ആര്യനാട് ഗ്രാമപഞ്ചായത്തിൽ മാനവീയം വീഥി ഹാപ്പിനസ് പാർക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫിറ്റ്നസ് പാർക്ക്, ഓപ്പൺ ലൈബ്രറി, സൗഹൃദത്തിൻ്റെ മാതൃകാ ശില്‌പം, സെൽഫി പോയിൻ്റുകൾ, കരമനയാറിൻ്റെ തീരത്ത് ഒരുക്കിയിട്ടുള്ള സൗഹൃദക്കൂട്, ഇക്കോഷോപ്പ്, കമ്മ്യൂണിറ്റി റേഡിയോ, വൈഫൈ തുടങ്ങിയവയിലൂടെ മാനവീകതയുടെ വെളിച്ചം പകരുന്ന പൊതു സംഗമമാണ് മാനവീയം വീഥിയിൽ ഒരുക്കിയിരിക്കുന്നത്.

എംഎൽഎ ജി.സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം എ.മിനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷിബുകുമാർ.എസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *