ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും ഭരണഘടന കോടതികള്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.ആചാരങ്ങളിൽ ഭരണഘടനാ കോടതികൾക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി. തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങൾക്കെതിരായ ഹർജിയിലാണ് സുപ്രിം കോടതിയുടെ നിർണ്ണായക പരാമർശം.എന്നാല്‍ ക്ഷേത്രങ്ങളിലെ ഭരണപരമായ കാര്യങ്ങളില്‍ ഏതെങ്കിലും വീഴ്ചയുണ്ടായാല്‍ കോടതികള്‍ക്ക് ഇടപെടാം എന്നും സുപ്രീം കോടതി വ്യക്തമാക്കി.

ക്ഷേത്രത്തില്‍ എങ്ങനെ പൂജ നടത്തണം. തേങ്ങ ഉടയ്ക്കണം, ആരതി നടത്തണം എന്ന് ഭരണഘടന കോടതികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വ്യവസ്ഥാപിതമായ ആചാരങ്ങള്‍ പാലിക്കുന്നില്ല എന്ന പരാതിയുണ്ടെങ്കില്‍ ഹര്‍ജിക്കാരന് കീഴ് കോടതിയില്‍ സിവില്‍ സ്യൂട്ട് നല്‍കാവുന്നത് ആണെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *