തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പ്രഖ്യാപനം നിർവഹിച്ചു. പാലത്തായി പീഡന കേസ് പുറത്തുകൊണ്ടു വരുന്നതിൽ വെൽഫെയർ പാർട്ടിയും വുമൺ ജസ്റ്റിസ് മൂവ്മെന്റും മുന്നിൽ നിന്ന് നയിച്ചു എന്ന് അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളിൽ വെൽഫെയർ പാർട്ടി എന്നും ഇരകളോടൊപ്പം നിൽക്കുമ്പോൾ ഭരണകൂടങ്ങൾ വേട്ടക്കാരോടൊപ്പം നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നാംഘട്ടത്തിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ:
വാർഡ് 2 – കാസിം മാസ്റ്റർ, വാർഡ് 8- ശബ്ന ഒ പി, വാർഡ് 10 – ഇ അമീൻ, വാർഡ് 12- ജാസ്മിൻ , വാർഡ് 13 – തൗഹീദ അൻവർ, വാർഡ് 14 – ഇ പി ഉമർ, വാർഡ് 15- പി എം ഷെരീഫുദ്ധീൻ, വാർഡ് 17- നജീബ്, വാർഡ് 18 – റുബീന, വാർഡ് 24 എം കെ സുബൈർ.
ബ്ലോക്ക് പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ- എം പി അബൂബക്കർ മാസ്റ്റർ. ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ- എം എ സുമയ്യ.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഈ അമീൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ കെ സി അൻവർ, ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ പാലാഴി, ജില്ലാ സെക്രട്ടറി ഇ പി അൻവർ സാദത്ത്, മണ്ഡലം പ്രസിഡണ്ട് ഇ പി ഉമർ, മണ്ഡലം സെക്രട്ടറി അൻഷാദ് മണക്കടവ് എന്നിവർ സംസാരിച്ചു. എം പി ഫാസിൽ സ്വാഗതവും കെ കെ അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.
