ഉഗാണ്ടയിലെ കത്വെ കബറ്റാറോ പട്ടണത്തിൽ രണ്ട് വയസ്സുള്ള കുട്ടിയെ ജീവനോടെ വിഴുങ്ങി ഹിപ്പൊപ്പൊട്ടാമസ്. സംഭവം കണ്ട് നിന്നയാൾ കല്ലെടുത്ത് എറിയാൻ ആരംഭിച്ചപ്പോൾ കുട്ടിയെ തിരികെ തുപ്പി. പരുക്കേറ്റ കുട്ടിയെ വൈദ്യസഹായത്തിനായി തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് മാറ്റി.
കോംഗോയിലെ അടുത്തുള്ള പട്ടണമായ ബ്വേരയിലുള്ള ആശുപത്രിയിൽ കുട്ടി ചികിത്സയിലാണ്. മുൻകരുതലെന്ന നിലയിൽ കുട്ടിക്ക് പേവിഷബാധക്കെതിരെയുള്ള വാക്സിൻ നൽകുകയും പിന്നീട് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.
