വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ്
കേരള വനിതാ കമ്മിഷനിൽ നിലവിലുള്ള ഒരു ക്ലാർക്ക് തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ഈ മാസം 31-നകം ലഭിക്കേണ്ടതാണ്.

പൊൻമുടി ഇക്കോടൂറിസത്തിൽ നാളെ മുതൽ സന്ദർശകർക്ക് പ്രവേശനമില്ല
കോവിഡ് 19, ഓമിക്രോൺ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തിൽ പൊൻമുടി ഇക്കോടൂറിസത്തിൽ നാളെ മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. ഇതിനോടകം ഓൺലൈൻ ബുക്കിങ് ചെയ്തവർക്ക് തുക ഓൺലൈനായി തന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8547601005 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ 2021-22 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിന് അപേക്ഷിച്ച് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് മുഖേന ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖകളിലൂടെയോ ഓൺലൈനായോ ജനുവരി 20 നകം ഫീസ് അടയ്ക്കണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

പരീക്ഷണ വെടിവയ്പ്പ്: മുൻകരുതൽ നിർദേശം
ഐ.എൻ.എസ്. ദ്രോണാചാര്യയിൽ ജനുവരി 12, 21, 24, 28, 31, ഫെബ്രുവരി നാല്, ഏഴ്, 11, 14, 18, 21, 25, 28, മാർച്ച് നാല്, ഏഴ്, 11, 14, 18, 21, 25, 28 തീയതികളിൽ പരീക്ഷണ വെടിവയ്പ്പ് നടക്കുന്നതിനാൽ കടലിൽ പോകുന്നവരും തീരദേശത്തുള്ളവരും മുൻകരുതൽ ജാഗ്രത പാലിക്കണമെന്നു ദക്ഷിണ നേവൽ കമാൻഡ് അറിയിച്ചു.

ഒഡെപെക്ക് മുഖേന സൗദി അറേബ്യയിൽ ആശുപത്രിയിലേക്ക് ഒഫ്താൽമോളജിസ്റ്റ്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് ഒഫ്താൽമോളജിസ്റ്റുമാരെ (കൺസൾട്ടന്റ്‌സ്) നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് ജനുവരി 20 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.

സൗജന്യ ഓൺലൈൻ പരിശീലനം
എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് ഒരു മാസത്തെ സൗജന്യ ഓൺലൈൻ മത്സര പരീക്ഷാ പരിശീലനം നൽകുന്നു. നാഷണൽ എംപ്ലോയ്‌മെൻറ് സർവീസ് വകുപ്പിന്റെ സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണ പദ്ധതി പ്രകാരമാണ് എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുന്നത്.
എസ്.എസ്.എൽ.സി മുതൽ ബിരുദം വരെയുള്ള പ്രവേശന പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ. പങ്കെടുക്കാൻ താത്പര്യമുള്ളവർ വ്യക്തിഗത വിവരങ്ങൾ അടങ്ങിയ അപേക്ഷ വാട്‌സാപ്പ് നമ്പറടക്കം ജനുവരി 17 നു മുൻപ് rpeeekm.emp.lbr@kerala.gov.in വഴി രജിസ്റ്റർ ചെയ്യാം.
എറണാകുളം പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന് രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനയുണ്ട്.

ഡന്റൽ കൗൺസിലിൽ തിരഞ്ഞെടുപ്പ്
കേരള ഡെന്റൽ കൗൺസിലിലേക്കുള്ള അംഗങ്ങളെയും ഇന്ത്യൻ ഡെന്റൽ കൗൺസിലിലേക്കുള്ള പ്രതിനിധിയേയും തിരഞ്ഞെടുക്കുന്നതിന്റെ വിശദാംങ്ങൾ ജനുവരി ഏഴിന് 113-ാം നമ്പർ കേരളാ അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി. നാമനിർദ്ദേശ പത്രിക കൗൺസിൽ ഓഫീസിൽ ലഭ്യമാണ്. ഫെബ്രുവരി 10 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പോളിങ് മേയ് നാലിനും വോട്ടെണ്ണൽ മേയ് അഞ്ചിനും നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.keraladentalcouncil.org.in.

Leave a Reply

Your email address will not be published. Required fields are marked *