ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു കോഴിക്കോട് ജില്ലയിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (എൻ സി എ) (കാറ്റഗറി നമ്പർ: 303/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജനുവരി 15ന് നിലവിൽ വന്ന ഫിസിക്കൽ മെഷർമെന്റ് ആൻഡ് ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിനുള്ള ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.inജലവിതരണത്തിന് നിയന്ത്രണം 12-ാം മൈൽ മലയമ്മ ഭാഗത്ത് പൈപ്പ് ലൈനുകൾ മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ചാത്തമംഗലം റൂറൽ വാട്ടർ സപ്ലൈ സ്കീമിൽ നിന്നുള്ള ജല വിതരണത്തിനു 12 പരിസരം, വേങ്ങേരിമഠം, സ്പ്രിങ് വാലി സ്കൂൾ, പേട്ടും തടയിൽ ചേനോത്ത്, എ കെ ജി കോളനി, പൂളക്കോട് തുടങ്ങിയ ഭാഗങ്ങളിൽ ഭാഗികമായി രണ്ടു ആഴ്ചത്തേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.വാക്‌ ഇൻ ഇന്റർവ്യൂസെന്റർ ഫോർ ഡവലപ്പ്മെന്റ്‌ ഓഫ്‌ ഇമേജിങ്‌ ടെക്നോളജി (സി-ഡിറ്റ്‌ ) യുടെ ഇ ഗവേണൻസ്‌ ഡിവിഷൻ നടപ്പിലാക്കിവരുന്ന പ്രോജക്ടിലേയ്ക്ക്‌ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന്‌ ജനുവരി 24ന്‌ ഉച്ചക്ക് ഒരു മണി മുതൽ വിവിധ ഓഫീസുകളിൽ വാക്‌ -ഇൻ ഇന്റർവ്യൂ നടത്തുന്നു. ഉയർന്ന പ്രായ പരിധി : 35 വയസ്സ്‌. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, സർട്ടിഫിക്കേഷനുകൾ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകേണ്ടതാണ്‌. ഫോൺ : 9895788311. www.careers.cdit.org അസിസ്റ്റൻറ് പ്രൊഫസർ നിയമനംകോഴിക്കോട് ഗവ.വനിതാ പോളിടെക്നിക്ക് കോളേജിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി ഡിപ്ലോമ കൊമേഷ്യൽ പ്രാക്ടീസ് വിഭാഗത്തിലേക്ക് അസിസ്റ്റൻറ് പ്രൊഫസർ (ഹിന്ദി) നിയമനം നടത്തുന്നു. 55 ശതമാനം മാർക്കോടെ ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും, നെറ്റ് /പിഎച്ച്ഡി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജനുവരി 23ന്‌ രാവിലെ 10.30ന്‌ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0495 2370714. ആരോഗ്യ കേരളത്തിൽ ഒഴിവുകൾ കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ഫാർമസിസ്റ്റ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ഫിസിയോതെറാപിസ്റ്റ്, എ.എച്ച്.കൌൺസിലർ, ഡെവലപ്മെന്റ് തെറാപിസ്റ്റ്, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ്, എന്നീ തസ്തികകളിലേക്ക് കരാർ ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻറെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജനുവരി 22ന്‌ വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കണം. ഫോൺ : 0495 2374990 ക്വട്ടേഷൻ ക്ഷണിച്ചു താനൂർ സി.എച്ച്‌.എം.കെ ആർട്‌ സ്‌ ആൻഡ് സയൻസ്‌ കോളേജിന്‌ കൈവശാവകാശം ലഭിച്ചിട്ടുള്ളതായ തിരൂർ താലുക്ക്‌ ഒഴൂർ വില്ലേജിലെ സർവ്വെ നം 152/4 (പഴയത്‌), ഭൂമിയിലെ 158 പലജാതി മരങ്ങൾ മുറിച്ചു നീക്കം ചെയ്‌തെടുക്കുന്നതിന്‌ ജനുവരി 30ന്‌ ഉച്ചക്ക്‌ 2.30ന്‌ താനൂർ കെ. പുരം പൂത്തൻതെരുവിലെ കോളേജ്‌ ഓഫീസിൽ പരസ്യമായി ലേലം ചെയ്തും ക്വട്ടേഷൻ സ്വീകരിച്ചും വിൽക്കുന്നു. ക്വട്ടേഷൻ സമർപ്പിക്കുന്നവർ സീൽ ചെയ്ത കവറിൽ നേരിട്ടോ, തപാൽ മുഖേനയോ ‘പ്രിൻസിപ്പൽ, സി. എച്ച്‌. എം. കെ.എം. ഗവ. ആർട്‌സ്‌ ആൻഡ് സയൻസ്‌ കോളേജ്‌ താനൂർ, പുത്തൻ തെരു, കെ. പുരം. പി ഒ മലപ്പുറം ജില്ല, 676307″ എന്ന വിലാസത്തിൽ ജനുവരി 30ന്‌ ഉച്ചക്ക്‌ രണ്ട് മണിക്ക്‌ മുൻപ്‌ കിട്ടത്തക്ക വിധംസമർപ്പിക്കേണ്ടതാണ്‌. ഫോൺ : 0494 2582800 ദർഘാസുകൾ ക്ഷണിച്ചുകൊയിലാണ്ടി താലൂക്ക്‌ ആസ്ഥാന ആശുപത്രിയിലെ 2024 ഫെബ്രുവരി മുതൽ ജൂലായ്‌ മാസം വരെയുള്ള അഴുക്കു തുണികൾ അലക്കിഉണക്കി വൃത്തിയാക്കുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 27ന്‌ രാവിലെ 11 മണി. ടെണ്ടറുകൾ അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0496 2620241

Leave a Reply

Your email address will not be published. Required fields are marked *