പാലക്കാട്: മണ്ണാർക്കാട് നബീസ കൊലപാതക കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. 2016 ലാണ് കേസിനാസ്പദമായ സംഭവം. ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയിട്ടും ഒന്നും സംഭവിക്കാത്തതിനെ തുടർന്ന് പ്രതികൾ ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു.പ്രതികൾ തന്നെ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് നബീസയുടെ സഞ്ചിയിൽ നിന്നും കിട്ടിയതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. നേരത്തെ മറ്റൊരു കേസിൽ പ്രതിയായ ഫസീലക്ക് വീട്ടിലേക്ക് വരാൻ നബീസ തടസമായതാണ് കൊലപാതകത്തിന് കാരണം. ഇരുവർക്കും ശിക്ഷ നാളെ മണ്ണാർക്കാട് കോടതി വിധിക്കും

Leave a Reply

Your email address will not be published. Required fields are marked *