ബെംഗളൂരു∙ ഹിമാചൽ സ്വദേശിനിയായ എയർഹോസ്റ്റസ് മരിച്ച കേസിൽ അറസ്റ്റിലായ കാസർകോട് സ്വദേശി ആദേശ്, യുവതിയെ അപ്പാർട്മെന്റിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതായി ബെംഗളൂരു പൊലീസ് അറിയിച്ചു.
കോറമംഗലയിൽ അപ്പാർട്മെന്റ് കോംപ്ലക്സിലെ നാലാം നിലയിൽ നിന്നു വീണ നിലയിൽ കഴിഞ്ഞ ദിവസമാണ് അർച്ചന ധിമന്റെ (28) മൃതദേഹം കണ്ടെത്തിയത്. സോഫ്റ്റ്വെയർ എൻജിനീയറായ ആദേശ് ഡേറ്റിങ് ആപ്പിലൂടെയാണ് അർച്ചനയെ പരിചയപ്പെട്ടതെന്നും 7 മാസമായി ഇവർ പ്രണയത്തിലായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി.
തുടർന്ന് ഇയാളുടെ മറ്റൊരു പ്രണയത്തെ അർച്ചന ചോദ്യം ചെയ്തതോടെയുള്ള വാക്കുതർക്കത്തെ തുടർന്ന് തള്ളിയിട്ടതാണെന്നും പോലീസ് പറഞ്ഞു. അർച്ചനയുടെ അമ്മയുടെ പരാതിയിൽ കഴിഞ്ഞദിവസം തന്നെ ആദേശിനെ അറസ്റ്റ് ചെയ്തിരുന്നു.
