ലോക മുസ്ലിം സംഘടനയായ മക്കയിലെമുസ്ലിം വേൾഡ് ലീഗ് (റാബിത്വതുൽ ആലമിൽ ഇസ് ലാമി) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം ഇന്നും നാളെയും (,ഞായർ, തിങ്കൾ ) മക്കയിൽ നടക്കും. ഇസ്ലാമിലെ വിവിധ അഭിപ്രായ ധാരകൾക്കിടയിൽ സഹകരണത്തിൻ്റെ പാത കെട്ടിപ്പടുക്കുക എന്നതാണ് സമ്മേളന പ്രമേയം.ഇസ്ലാമിക ലോകത്ത് നില നിൽക്കുന്നവ്യത്യസ്ഥ ചിന്താധാരകളും കർമ്മ ശാസ്ത്ര സരണികളും മനസ്സിലാക്കി വൈജ്ഞാനിക തലത്തിൽ പരസ്പരം അംഗീകരിച്ചും ബഹുമാനിച്ചും മതപ്രബോധന രംഗം ശാന്തമായ നിലയിൽ നിലനിർത്തണമെന്ന ആശയമാണ് സമ്മേളനത്തിൽ ചർച്ച ചെയ്യുക.സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ നിർദ്ദേശപ്രകാരം നടക്കുന്ന സമ്മേളനത്തിൽ സൗദി ഗ്രാൻ്റ് മുഫ്തിയും ഉന്നത പണ്ഡിത സഭാ ചെയർമാനുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ്, റാബിത്വ ജനറൽ സെക്രട്ടരി ഡോ.മുഹമ്മദ് അബ്ദുൽ കരീം ഈ സാ തുടങ്ങിവരുൾപ്പെടെ മുപ്പതോളം പ്രമുഖ പണ്ഡിതന്മാർ സംസാരിക്കും.രണ്ട് ദിവസങ്ങളിലായി ഏഴ് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിൽ ഇരുപത്തിയഞ്ച്പ്രബന്ധങ്ങൾ അവതരിച്ച് ചർച്ചക്ക് വിധേയമാക്കും. പലസ്തീൻ ജനതക്ക് വേണ്ടിയുള്ള ഐക്യദാർഢ്യ സെഷനും സമ്മേളനത്തിൻ്റെ പ്രത്യേകതയാണ്.സമ്മേളനത്തിൽ പങ്കെടുക്കാനായികെ.എൻ.എം.ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ മക്കയിലേക്ക് പുറപ്പെട്ടു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
