ഒരു നാടിന്റെ മൊത്തം പ്രിയപ്പെട്ട ഒരാൾ. അദ്ദേഹമാണ് കുന്ദമംഗലത്ത്ക്കാർ സ്നേഹത്തോടെ വിളിക്കുന്ന .കെ ജെ. പോൾ സാർ.വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങളിലൂടെ കുന്ദമംഗലം ഉപജില്ലയെ കേരളത്തിലെ ഏറ്റവും മികച്ച സബ്ബ് ജില്ലയാക്കി മാറ്റുന്നതിന് നേതൃത്വം നൽകിയ പ്രിയപ്പെട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആണ് കെ ജെ. പോൾ. സാർ ഇപ്പോൾ പ്രമോഷൻ പ്രകാരം മലപ്പുറം ജില്ലയിലെ കഴിമണ്ണ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ പദവിയിലേക്ക് മാറുകയാണ്. കഴിഞ്ഞ നാല് വർഷക്കാലമായി കൃത്യമായ ആസൂത്രണത്തോടെ കുന്ദമംഗലം ഉപജില്ലയുടെ പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുകയും ഒരു സുവർണ്ണ കാലഘട്ടം സമ്മാനിക്കുകയും ചെയ്ത ഉപജില്ല വിദ്യാഭ്യാസ ഓഫീസറായ കെ.ജെ പോൾ സാറിനെ പിരിയുന്ന വിഷമത്തിലാണ് എല്ലാവരും. ‘കുഞ്ഞെഴുത്തിന്റെ മധുരം’ എന്ന കൈയെഴുത്ത് മാസിക നിർമാണത്തിന് കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജെ. പോളിന് അംഗീകാരം ലഭിച്ചു. കുന്ദമംഗലം ഉപജില്ലയിലെ വിദ്യാർഥികൾ രചിച്ച നിരവധി കുഞ്ഞുമാസികകൾ ക്രോഡീകരിച്ച് അദ്ദേഹത്തിന് കീഴിൽ നിർമിച്ചതാണ് ‘കുഞ്ഞെഴുത്തിന്റെ മധുരം’. പദ്ധതിക്ക് അറേബ്യൻ വേൾഡ് റെക്കോഡ് അംഗീകാരപത്രമാണ് കെ.ജെ. പോളിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ അംഗീകാരപത്രം കൈമാറി.എഴുത്തിനും വായനക്കും മുഖ്യപരിഗണന നൽകി വിദ്യാഭ്യാസ മേഖലയിൽ പരീക്ഷണങ്ങൾ നടത്തുകയും വിദ്യാർഥികളുടെ അഭിരുചികൾക്കനുസരിച്ച് പുതിയ സാധ്യതകൾ തേടുകയും ചെയ്യുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫിസറാണ് കെ.ജെ. പോൾ. 1994ൽ ഗണിതശാസ്ത്ര അധ്യാപകനായി സെന്റ്. ജോസഫ് എച്ച്.എസ് തലശ്ശേരിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു.പാഠഭാഗങ്ങളെ അധികരിച്ച് ഗണിതവുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ തയാറാക്കുകയും കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു. കൂടാതെ ഓൾ ഇന്ത്യ റേഡിയോയിൽ വിദ്യാഭ്യാസ പരിപാടികളിൽ അവതാരകനായും പ്രവർത്തിച്ചു. ഗണിത ശാസ്ത്ര കൈയെഴുത്ത് മാഗസിൻ തയാറാക്കിയിട്ടുണ്ട്.പുതുതലമുറ വായനയിൽ അൽപം പിറകിലാണെന്ന് പൊതുവേ വിലയിരുത്തലുണ്ടെങ്കിലും പുസ്തകങ്ങളെ ഡിജിറ്റൽ രൂപത്തിൽ സ്വീകരിച്ചുതുടങ്ങിയെന്നത് ഭാവിയിലെ വായനക്ക് പ്രതീക്ഷ പകരുന്നതാണെന്നും മാർഗം ഏതായാലും വായന മരിക്കുന്നില്ലെന്നത് വലിയ പ്രത്യാശയാണെന്നും കെ.ജെ. പോൾ പറയുന്നു.2015ൽ ഓപൺ സ്കൂളിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പുസ്തക രചയിതാവായിരുന്ന കെ.ജെ. പോൾ സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ഓപൺ സ്കൂൾ അധ്യാപകർക്കും പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. 2019ൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസറായി ചുമതലയേറ്റു.കുന്ദമംഗലം ഉപജില്ലയിൽ കോവിഡ് കാലത്ത് എല്ലാ സ്കൂളിനെയും പങ്കെടുപ്പിച്ച് സ്വന്തമായി കവിത തയാറാക്കി കുട്ടികളെക്കൊണ്ടുതന്നെ ചൊല്ലിച്ച് ‘തുമ്പപ്പൂക്കൾ’ എന്ന പേരിൽ പുസ്തകം പുറത്തിറക്കി. ഇതടക്കം വിദ്യാർഥികളിൽ വായനശീലം വർധിപ്പിക്കാനും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കാനും വ്യത്യസ്ത പദ്ധതികളാണ് അദ്ദേഹം ഉപജില്ലയിൽ നടപ്പാക്കുന്നത്.2005ൽ ഗണിത ശാസ്ത്ര പരിഷത്തിൽനിന്ന് മികച്ച ഗണിതശാസ്ത്ര അധ്യാപകനുള്ള അവാർഡ് ലഭിച്ചിരുന്നു. 2017ൽ സംസ്ഥാന അധ്യാപക അവാർഡ്, ആചാര്യ അവാർഡ് എന്നിവ ലഭിച്ചു. 2018ൽ റോട്ടറി ക്ലബിന്റെ അപ്രീസിയേഷൻ അവാർഡും ഗ്ലോബൽ ടീച്ചർ റോൾ മോഡൽ അവാർഡും ലഭിച്ചു. ഇദ്ദേഹത്തിന്റെ ആശയത്തിൽനിന്നുദിച്ചതാണ് ‘കുഞ്ഞെഴുത്തിന്റെ മധുരം’ എന്ന കൈയെഴുത്ത് മാസിക.ഉപജില്ലയിലെ 41ഓളം വരുന്ന വിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. കുട്ടികളുടെ കൈയെഴുത്ത് പ്രോത്സാഹിപ്പിക്കാനും വായനശീലം വർധിപ്പിക്കാനും പദ്ധതിയിലൂടെ കഴിയുമെന്ന് കെ.ജെ. പോൾ പറയുന്നു. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ 3500ഓളം കുട്ടികളുടെ മാസികകൾ ഇതിനകം ‘കുഞ്ഞെഴുത്തിന്റെ മധുര’ത്തിന്റെ ഭാഗമായിട്ടുണ്ട്. സീന പോളാണ് കെ.ജെ. പോളിന്റെ ഭാര്യ. മക്കൾ: അബിൻ പോൾ, അജയ് പോൾ.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
