
നടൻ സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആണെന്നുള്ള വിവരം ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചത്. പ്രതിരോധ മുൻകരുതൽ എന്ന നിലയിൽ സെൽഫ് ക്വറന്റീനിലായിരുന്നുവെന്നും കാര്യങ്ങൾ കൃത്യമായി തന്നെ പിന്തുടർന്ന് പോരുകയാണെന്നും സോനു അറിയിച്ചിട്ടുണ്ട്.
മുൻ ലോക്ഡൗൺ സമയത്ത് അന്യസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി സഹായമെത്തിച്ച് കൈയ്യടി നേടിയ സോനു, ഇപ്പോൾ പഞ്ചാബ് സർക്കാറിന്റെ കൊവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായിരുന്നു.ഈ മാസം ആദ്യമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇക്കാര്യം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. കൊറോണ വൈറസ് ബാധിച്ചെങ്കിലും തന്റെ മാനസികാവസ്ഥയും ആത്മവിശ്വാസവും ‘സൂപ്പർ പോസിറ്റീവ്’ ആണെന്നാണ് ഇൻസ്റ്റയിൽ പങ്കുവച്ച കുറിപ്പില്‍ സോനു പറയുന്നത്.
