കന്നഡ ടെലിവിഷന്‍ താരം നടി ചേതന രാജ് (21) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെയാണ് അന്ത്യം. തിങ്കളാഴ്ച രാവിലെ ആശുപത്രിയിലെത്തിയ ചേതന ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു.
സര്‍ജറി നടത്തിയ കോസ്മെറ്റിക് സെന്ററില്‍നിന്ന് തിങ്കളാഴ്ചയാണ് ചേതനയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വൈകിട്ടോടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് മരിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തില്‍ ദ്രവമിറങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

രാജാജിനഗറിലെ ഷെട്ടി കോസ്മെറ്റിക് സെന്ററിലാണ് നടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്. മാതാപിതാക്കളെ അറിയിക്കാതെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചേതന പ്ലാസ്റ്റിക് സര്‍ജറിക്കായി ആശുപത്രിയില്‍ എത്തിയത്. സര്‍ജറിയിലെ പിഴവാണ് നടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.
ചേതനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി രാമയ്യ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നടിയുടെ മാതാപിതാക്കള്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *