സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിന് മാനദണ്ഡമായി. കുട്ടികളുടെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പ്രകടനം കണക്കിലെടുത്താവും പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയമെന്ന് അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ വിശദീകരിച്ചു. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
10, 11 ക്ലാസുകളിലെ വിദ്യാർഥികളുടെ വാർഷിക പരീക്ഷയ്ക്ക് 30% വീതം വെയ്റ്റേജ് നൽകുമെന്നും 12ാം ക്ലാസിലെ പ്രീ –ബോർ‍ഡ് പരീക്ഷയ്ക്ക് 40% വെയ്റ്റേജ് നൽകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. അഞ്ച് പ്രധാന വിഷയങ്ങളിൽ കൂടുതൽ മാർക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് എടുക്കുക. തിയറി പരീക്ഷകളുടെ മാർക്കുകളാണ് ഇങ്ങനെ നിർണയിക്കുക
10,11 ക്ലാസുകളിലെ വാർഷിക പരീക്ഷയുടെയും 12ാം ക്ലാസിലെ പ്രീ ബോർഡ് പരീക്ഷയുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കും. 30:30:40 എന്ന അനുപാതം പ്രകാരമായിരിക്കും ഇതു നടപ്പാക്കുക. ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *