വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചേക്കുമെന്ന പരോക്ഷ സൂചന നല്‍കി വിനേഷ് ഫോഗട്ടിന്റെ തുറന്ന കത്ത്. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല. പാരിസ് ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ മത്സരിക്കാനായി പരമാവധി എല്ലാം ചെയ്തു. കോച്ചിനും ഫിസിയോത്തെറാപ്പിസ്റ്റിനും വിനേഷ് ഫോഗട്ട് നന്ദി പറഞ്ഞു. സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെ കഠിനാധ്വാനം തനിക്ക് അറിയാമെന്നും വിനേഷ്. സപ്പോര്‍ടിംഗ് സ്റ്റാഫിനെതിരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആരോപണങ്ങള്‍ക്കിടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. വനിതകളുടെ അന്തസ്സിനും രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കുമായാണ് ഗുസ്തി സമരത്തില്‍ പൊരുതിയത്. നീതിക്കായുള്ള പോരാട്ടം ഇനിയും തുടരും. പാരിസില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും വിനേഷ് പങ്കുവെച്ച കത്തില്‍ പറയുന്നു. അതേസമയം, പാരിസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തും. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിനേഷിന് നാട്ടുകാര്‍ സ്വീകരണമൊരുക്കും. തുടര്‍ന്ന് ജന്മനാടായ ഹരിയാനയിലെ ചാര്‍ഖി ദാദ്രിയിലേക്ക് പോകും. അവിടെ വെച്ച് ഖാട്ട് പഞ്ചായത്ത് തീരുമാനിച്ച സ്വീകരണ പരിപാടികളില്‍ വിനേഷ് പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *