കുന്ദമംഗലം മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു. കർഷക കൂട്ടായ്മയും ആദരിക്കലും നടത്തി. കുന്ദമംഗലം നിയോജകമണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ട് ഇ.കെ. നിധീഷ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി. വി. സംജിത്ത് തെങ്ങിൻ തൈ വിതരണം നടത്തി. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീധരൻ പൈങ്ങോട്ടുപുറം അധ്യക്ഷത വഹിച്ചു. ഹരീഷ് കുമാർ സ്വാഗതവും ഷിജു മുപ്രമ്മൽ, സുബ്രഹ്മണ്യൻ കോണിക്കൽ, ബൈജു മുപ്രമ്മൽ, അലിയ്യി പന്തീർപ്പാടം, ലാലു മോൻ ചേരിഞ്ചാൽ, സുമിത യു.സി., അരുൺലാൽ.കെ, പി.ഷൗക്കത്തലി, രജീഷ് ചെറുവലത്ത്, ബാബു കൊടമ്പാട്ടിൽ, മനു മോഹൻ എന്നിവർ ആശംസയും അനുഷ പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *