
തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക ദിനാചരണത്തിൽ പഞ്ചായത്തിലെ മികച്ച 12 കർഷകരെ ആദരിച്ചു. തുടർന്ന് കാർഷിക സെമിനാറും സംഘടിപ്പിച്ചു.
ബിഇഎം എൽപി സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ കെ ശിവദാസൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സീന സുരേഷ്, അനിൽ കോരാമ്പ്ര, കെ ജി പ്രജിത, ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ ടി എം രാമചന്ദ്രൻ, ഐ പി ഗീത, വാർഡ് മെമ്പർ ഷെറീന കരീം, കൃഷി ഓഫീസർ അനുസ്മിത സോമരാജൻ, സീനിയർ കൃഷി അസിസ്റ്റന്റ് ഗിരീഷ് കുമാർ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
പനങ്ങാട് ഗ്രാമപഞ്ചായത്തിൽ കർഷക ദിനാചാരണത്തിന്റെ ഭാഗമായി മികച്ച കർഷകരെ ആദരിച്ചു. പനങ്ങാട് കൃഷിഭവൻ ഹാളിൽ നടന്ന ചടങ്ങ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല മാടംവള്ളിക്കുന്ന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ വി ഖദീജക്കുട്ടി, വികസനകാര്യ ചെയർമാൻ ഷാജി കെ പണിക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി സഹീർ, വാർഡ് മെമ്പർ റിജു പ്രസാദ്, കൃഷി ഓഫീസർ സി മുജീബ്, അസിസ്റ്റന്റ് കൃഷി ഓഫീസർ ടി വി ബിനു എന്നിവർ പങ്കെടുത്തു.
ഏറാമല ഗ്രാമപഞ്ചായത്ത് കർഷക ദിനാചരണം കെ കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ പ്രത്യേക പാക്കേജ് കൊണ്ടുവരണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ടി പി മിനിക അധ്യക്ഷയായി. പി കെ കുഞ്ഞിക്കണ്ണന്‍, കെ കെ കൃഷ്ണന്‍, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് വി കെ സന്തോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷുഹൈബ് കുന്നത്ത്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി പി നിഷ, എം പി പ്രസീത, വി കെ ജസീല, എ കെ ഗോപാലന്‍, നുസൈബ മൊട്ടേമ്മല്‍, കെ പി ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
കൊടുവള്ളി നഗരസഭയുടെ ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. നഗരസഭ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി സിയ്യാലി ഹാജി അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ വി സി നൂർജഹാൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ശിവദാസൻ, കൗൺസിലർ കെ സുരേന്ദ്രൻ, കൃഷി വകുപ്പ് അസി. ഡയറക്ടർ ഡോ. പ്രിയാ മോഹൻ, കൃഷി ഓഫീസർ ടി ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
