മലയാള സർവകലാശാല ഭൂമിയിടപാടുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉയർത്തിയ ആരോപണങ്ങളിൽ മറുപടിയുമായി കെ ടി ജലീൽ. മലയാളം സർവകലാശാലാ ഭൂമി വിവാദം ‘ലീഗിലെ പുഴുക്കുത്തായ ”മായാവി” നടത്തുന്ന കള്ളക്കളിയാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫണ്ട് മുക്കലും അവിഹിത സമ്പാദ്യവും, വിദേശ പാർടൈം ജോലിയും, അഞ്ചേകാൽ ലക്ഷം രൂപ മാസശമ്പളവും, സ്വദേശത്തും വിദേശത്തുമുള്ള നിരവധി ബിസിനസ് സംരഭങ്ങളിലെ പാർട്ട്ണർഷിപ്പും, കൊട്ടാര സമാനമായ വീടിൻ്റെ പിന്നാമ്പുറ രഹസ്യങ്ങളും, കത്വ ഉന്നോവ ഫണ്ട് മുക്കിയതും, ദോതി ചാലഞ്ച് നടത്തി കട്ടതും ഉൾപ്പടെ അവിഹിതവും നിയമ വിരുദ്ധവുമായ സമ്പാദ്യത്തിൻ്റെ കണക്കു പറയുന്നതിന് പകരം ലീഗിലെ പുഴുക്കുത്തായ ”മായാവി” നടത്തുന്ന കള്ളക്കളിയാണ് മലയാളം സർവകലാശാലാ ഭൂമി വിവാദമെന്ന് കെ ടി ജലീൽ ഫേസ്ബുക്കിലൂടെ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *