ശബരിമലയിലെ ശില്പപാളിയിലെ സ്വര്‍ണ മോഷണക്കേസില്‍ ശബരിമലയിൽ നിന്ന് രണ്ട് കിലോ സ്വര്‍ണം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയതായി എസ്ഐടി റിമാൻഡ് റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നഷ്ടമുണ്ടാക്കിയെന്നും കൂട്ട് പ്രതികളുടെ പങ്ക് വ്യക്തമാകണമെന്നും കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. റാന്നി കോടതിയിൽ എസ് ഐ ടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. അതിനിടെ, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരെ കോടതി വളപ്പിൽ ചെരുപ്പേറുണ്ടായി.

എം എൻ എസ് 403, 406, 409, 466, 477 വകുപ്പുകളാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ചുമത്തിയത്. പെറ്റീഷന്‍ മെമോ 24ന് നൽകും. ഒക്ടോബർ 30 വരെ 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

അഭിഭാഷകനോട് 10 മിനുട്ട് സംസാരിക്കാൻ പോറ്റിക്ക് കോടതി അനുമതി നൽകിയിരുന്നു. ജൂനിയര്‍ സൂപ്രണ്ടിന്റെ മുറിയില്‍ വച്ചാണ് അഭിഭാഷകനുമായി പ്രതി സംസാരിച്ചത്. 

കുടുക്കിയതാണൊ എന്ന ചോദ്യത്തിന് അത് അന്വേഷണ സംഘം കണ്ടെത്തുമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *