മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള എസ്എൻഡിപി യോഗത്തിന്റെ എസ് എൻ ഡി പി യോഗത്തിന്റെ മനുഷ്യച്ചങ്ങലക്ക് തുടങ്ങി. ചെറായി ബീച്ച് മുതൽ മുനമ്പത്തെ സമര പന്തൽ വരെയാണ് എസ്എൻ‌ഡിപി മനുഷ്യച്ചങ്ങല. എറണാകുളം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് മനുഷ്യച്ചങ്ങലയുടെ ഭാഗമായിരിക്കുന്നത്.

മുനമ്പം സമരത്തിന്റെ 36-ാം ദിവസമാണ് എസഎൻഡിപി യോ​ഗം മനുഷ്യച്ചങ്ങല തീർ‌ത്ത് സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ശാശ്വത പരിഹാരം ഉണ്ടാകുമെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് സമരത്തിൽ പങ്കെടുക്കുന്നവർ പറയുന്നു. തീരദേശ മേഖലയിലെ 600-ഓളം കുടുംബങ്ങളുടെ ചെറുത്തുനിൽപ്പിന് പിന്തുണയേകുന്നതിന്റെ ഭാ​ഗമായാണ് എസ്എൻഡിപി മനുഷ്യചങ്ങല തീർക്കുന്നത്. ചങ്ങലയ്‌ക്ക് ശേഷം ചെറായി ക്ഷേത്ര മൈതാനിയിൽ നടക്കുന്ന സമ്മേളനം തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *