ദാവോസ് ലോക എക്കണോമിക് ഉച്ചകോടിയില്‍ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു.ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതോടെ മോദിക്ക് പ്രസംഗം ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വരികയായിരുന്നു.. ഈ സംഭവത്തെ ട്രോളിയാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ഇത്രധികം കള്ളങ്ങള്‍ പറയാന്‍ ടെലിംപ്രോംപ്റ്ററിന് കഴിയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഹിന്ദിയിലുള്ള ട്വീറ്റ്. അഞ്ച് ദിവസം നീളുന്ന ലോക എക്കണോമിക് ഉച്ചകോടിയില്‍ ആദ്യ ദിവസമായ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തത്. മറ്റ് രാജ്യതലവന്മാരും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു.പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. ഈ സംഭവത്തിന്റെ വീഡിയോ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്.
ഓണ്‍ലൈനായി സംസാരിക്കുന്നതിനിടെയാണ് സാങ്കേതിക തടസ്സം ഉണ്ടായത്. തുടര്‍ന്ന് അപ്പുറത്തുള്ളയാള്‍ താങ്കള്‍ സംസാരിക്കുന്നത് നന്നായി കേള്‍ക്കാമെന്ന് പറയുന്നുണ്ടെങ്കിലും സംസാരം തുടരാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചില്ല. തുടര്‍ന്ന് മോദി വെപ്രാളപ്പെടുന്നതും വീഡിയോയില്‍ കാണാം.

ഈ വീഡിയോ സഹിതമാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇതോടൊപ്പം രാഹുല്‍ ഗാന്ധിയുടെ പഴയ വീഡിയോയും പുറത്തുവന്നു. നരേന്ദ്ര മോദിക്ക് സ്വന്തമായി സംസാരിക്കാന്‍ കഴിയില്ല. കണ്‍ട്രോളര്‍ പ്രവര്‍ത്തിപ്പിക്കുന്ന ടെലിംപ്രോപ്റ്റര്‍ നോക്കി വായിക്കാന്‍ മാത്രമാണ് അദ്ദേഹത്തിനറിയുക എന്ന് മാധ്യമ പ്രവര്‍ത്തകരോട് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.

ഇതിന് പിന്നാലെ ട്വിറ്ററില്‍ ടെലിപ്രോംപ്റ്റര്‍ പി. എം എന്ന ഹാഷ്ടാഗ് ട്രെന്റിങ്ങാണ്. ഇതിനോടകം നിരവധി പേരാണ് ടെലിപ്രോംപ്റ്റര്‍ പി.എം എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *