തലസ്ഥാന നഗരത്തിൽ മാനവീയം മോഡലിൽ മറ്റൊരു റോഡ് കൂടി വരുന്നു. നവീകരണ പ്രവര്‍ത്തനങ്ങൾക്ക് അടച്ചിട്ട അയ്യങ്കാളി റോഡ് സൗന്ദര്യവത്കരണം കൂടി പൂര്‍ത്തിയാകുന്നതോടെ മാനവീയത്തിന് സമാനമാക്കുമെന്നാണ് പ്രഖ്യാപനം. തലസ്ഥാനവാസികൾക്ക് ദുരിതമായി മാറിയ സ്മാർട്ട് റോഡ് പണി ഉടൻ തീർക്കുമെന്നാണ് സർക്കാരിന്റെ ഉറപ്പ്.പാളയത്ത് നിന്ന് യൂണിവേഴ്സിറ്റി കോളേജും ലൈബ്രറിയും ചുറ്റി ഓവര്‍ബ്രിഡ്ജ് വരെ പോകുന്ന റോഡാണ്. പണി മുടങ്ങിയും പണി ഇഴഞ്ഞും മാസങ്ങളായി തകര്‍ന്ന് കിടന്ന റോഡിലിപ്പോൾ ഒരുവശം അടച്ചിട്ട് തിരക്കിട്ട് നിർമാണ പ്രവര്‍ത്തനങ്ങൾ നടക്കുകയാണ്. നവീകരണം പൂര്‍ത്തിയാകുന്നതോടെ തലസ്ഥാന നഗരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായി റോഡിനെ മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നാല് സോണുകളായി തിരിച്ച് മാനവീയം മോഡലിൽ സൗന്ദര്യവത്കരണമാണ് ഉദ്ദേശിക്കുന്നത്.സ്മാര്‍ട് സിറ്റിയും പൊതുമരാമത്ത് വകുപ്പും തലസ്ഥാന നഗരത്തിലെ റോഡുകളാകെ അടച്ചിട്ട് പുനര്‍നിര്‍മ്മിക്കുകയാണ്. ആഴ്ചകളായി പണി മൂലം നഗരം വൻ ഗതാഗതകുരുക്കിലാണ്. 12 സ്മാര്‍ട് റോഡുകളിൽ 2 എണ്ണം ഗതാഗത യോഗ്യമാക്കിയെന്നും പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന 28 റോഡുകളുടെ നിർമാണത്തിൽ 13 എണ്ണത്തിന്റെ ടാറിംഗ് പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. മാർച്ച് 31 ആണ് ഡെഡ്ലൈൻ.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020
