ജമ്മുകശ്മീര്‍ വഖഫ് അധ്യക്ഷയായി ബിജെപിയുടെ ദേശീയ കൗണ്‍സില്‍ അംഗമായ ഡോ. ദരക്ഷന്‍ അന്ദ്രാബി സ്ഥാനമേറ്റു. ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് ദരക്ഷന്‍ അന്ദ്രാബിയെ വഖഫ് ബോര്‍ഡ് അധ്യക്ഷയായി തെരഞ്ഞെടുത്തത്. വഖഫ് ബോര്‍ഡിനെ നയിക്കുന്ന ആദ്യ വനിത കൂടിയാണ് അന്ദ്രാബി. അന്ദ്രാബിയെ തെരഞ്ഞെടുത്തതില്‍ പ്രതിപക്ഷ പാർട്ടികൾക്ക് എതിർപ്പുണ്ട് .

മത സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കമാണ് നിയമനത്തിന് പിന്നിലെന്ന് പിഡിപി നേതാവ് ഫിര്‍ദൗസ് തൗക് ആരോപിച്ചു.

തനിക്ക് ലഭിച്ച ഉത്തരവാദിത്തം പ്രധാനപ്പെട്ടതാണെന്നും വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും മികച്ച ഉപയോഗവുമാണ് മുന്‍ഗണനയെന്നും ഡോ. അന്ദ്രാബി പറഞ്ഞു. തന്നില്‍ വിശ്വാസം അര്‍പ്പിക്കുകയും ബോര്‍ഡിന്റെ ചെയര്‍പേഴ്സണായി തന്നെ തിരഞ്ഞെടുത്തതിന് ബോര്‍ഡ് അംഗങ്ങള്‍ക്ക് അന്ദ്രാബി നന്ദി പറഞ്ഞു. മതസ്ഥാപനങ്ങള്‍ മാത്രമല്ല, സ്‌കൂളുകളും ആശുപത്രികളും വഖഫ് ബോര്‍ഡിന് കീഴില്‍ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും വിവേചനം ഇല്ലാതെ പ്രവര്‍ത്തിക്കുമെന്നും അന്ദ്രാബി വ്യക്തമാക്കി. അന്ദ്രാബിയും മറ്റ് ബോര്‍ഡ് അംഗങ്ങളും രാജ്ഭവന്‍ സന്ദര്‍ശിച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *