മലപ്പുറം എടക്കരയിൽ വളർത്തുനായയെ ബൈക്കിൽ കെട്ടിവലിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്.ഇന്നലെ വൈകീട്ടാണ് പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ 3 കിലോമീറ്ററോളം ദൂരത്തിൽ സേവ്യര്‍ വളര്‍ത്തുനായയെ സ്കൂട്ടറില്‍ കെട്ടി വലിച്ചത്. ക്രൂരത നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ചിലര്‍ പിന്തുടർന്ന് വിലക്കിയെങ്കിലും ഇയാള്‍ അവഗണിച്ചു വാഹനം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു.
ഇയാൾ നാട്ടുകാരുമായി കയർക്കുകയും ചെയ്തു. നായയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോയതാണെന്നാണ് നാട്ടുകാര്‍ക്ക് ഉടമ നല്‍കിയ മറുപടി.നായ ശല്യമാണെന്നും ചെരിപ്പും വസ്ത്രങ്ങളും അടക്കമുള്ളവരെ കടിച്ചുമുറിക്കുകയാണെന്നും ഇയാള്‍ പറഞ്ഞതായി പ്രദേശവാസികള്‍ പറഞ്ഞു.സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനു മുൻപ് ഓടുന്ന കാറിന് പിന്നിൽ നായയെ കെട്ടിവലിച്ചു കൊണ്ട് പോയ സംഭവം ആലുവയിൽ നടന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *