കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലെ തന്റെ പൊതു റാലികളെല്ലാം റദ്ദാക്കിയതായി രാഹുല്‍ ഗാന്ധി എം.പി . . നിലവിലെ സാഹചര്യങ്ങളില്‍ വലിയ പൊതു റാലികള്‍ നടത്തുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളും തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു.

‘കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ എന്റെ എല്ലാ പൊതു റാലികളും ഞാന്‍ നിര്‍ത്തുകയാണ്. നിലവിലെ സാഹചര്യങ്ങളില്‍ വലിയ പൊതു റാലികള്‍ നടത്തുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളോടും ഞാന്‍ നിര്‍ദേശിക്കുന്നു,’ രാഹുല്‍ ട്വിറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *