ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള നീക്കം തുടർന്ന് ബി ജെ പി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി . കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോണ്‍ ബാര്‍ല. 2014 മുതൽ ഇന്ത്യയിൽ ക്രിസ്ത്യൻ ജനത സുരക്ഷിതരാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
കേന്ദ്ര മന്ത്രി നേരിട്ട് വന്ന് കൂടിക്കാഴ്ച നടത്തിയെങ്കിലും രാഷ്ട്രീയ കാര്യത്തിൽ സംസാരമുണ്ടായോ എന്ന് ഇരുവരും വ്യക്തത വരുത്തിയിട്ടില്ല.
. ക്രൈസ്തവ ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തിയും ക്രൈസ്തവ മതമേലധ്യക്ഷന്മാര കണ്ടും ക്രിസ്ത്യന്‍ വിഭാഗങ്ങളോട് കൂടുതല്‍ അടുപ്പം കാണിക്കാനാണ് ബിജെപിയുടെ തുടര്‍നീക്കവും.
മലയാറ്റൂർ ദേവാലയം സന്ദർശിച്ച കേന്ദ്ര മന്ത്രി ന്യൂനപക്ഷ വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തി കൊണ്ടുള്ള വികസനമാണ് പ്രധാനമന്ത്രി ലക്ഷ്യം വെക്കുന്നത് എന്നായിരുന്നു പ്രതികരിച്ചത്.
മലയാറ്റൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ എത്തിയ മന്ത്രി പള്ളി വികാരി ഫ വര്‍ഗീസ് മണവാളനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണനും ബിജെപി പ്രവര്‍ത്തകരും ഉണ്ടായിരുന്നു. 2014 ന് ശേഷം രാജ്യത്ത് ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് എതിരെ കാര്യമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ല എന്നും ഒറ്റപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാം എന്നും കേന്ദ്ര സഹമന്ത്രി പ്രതികരിച്ചു.
