ഗുജറാത്ത് കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി കൊണ്ട് പിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദ്ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഹാര്‍ദ്ദിക് പട്ടേലിന്റെ രാജി. ഗുജറാത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പാര്‍ട്ടി ഉള്‍പ്പോര് രൂക്ഷമായിരിക്കെയാണ് ഹാര്‍ദിക്കിന്റെ നിര്‍ണായക തീരുമാനം. ട്വിറ്ററിലൂടെയാണ് തന്റെ രാജി പ്രഖ്യാപനം അദ്ദേഹം അറിയിച്ചത്.

‘കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാന്‍ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ എന്റെ സഹപ്രവര്‍ത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെ ഭാവിയില്‍ ഗുജറാത്തിന് വേണ്ടി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ‘കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാര്‍ദിക് പട്ടേല്‍ ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു.

ഗുജറാത്ത് കോണ്‍ഗ്രസില്‍ തനിക്കും തന്റെ കൂടെയുള്ളവര്‍ക്കും പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഹാര്‍ദിക് പട്ടേലിന് നേരത്തെയുണ്ടായിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന്റെ ഒരു യോഗത്തിലും തന്നെ ക്ഷണിക്കാറില്ലെന്നും തീരമാനങ്ങള്‍ അറിയിക്കാറില്ലെന്നും ആരോപിച്ചിരുന്നു. പശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തെ നിരവധി തവണ ബന്ധപ്പെട്ടതുമാണ്. എന്നാല്‍ പരിഹാരമാവാത്തതോടെയാണ് ഒടുവില്‍ രാജിവെക്കാനുള്ള തീരുമാനത്തിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *