കുന്ദമംഗലം: കാരന്തൂർ നെസ്റ്റ് റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷത്തിൻ്റെ ഭാഗമായി വയോജനങ്ങൾക്കായി ഉല്ലാസ യാത്രയും വയോജന സംഗമവും സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിൽ നടന്ന സംഗമം മുൻ ഗ്രാമപഞ്ചായത്തംഗം സനില വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് മോഹനൻ പുളിക്കൽ അധ്യക്ഷത വഹിച്ചു. പി കോയ മാസ്റ്റർ, സോമൻ തട്ടാരക്കൽ, റഷീദ് ഈങ്ങോളി തുടങ്ങിയവർ സംസാരിച്ചു വാർഷികാഘോഷ സമാപനം ഈ മാസം 25 ന് വിവിധ പരിപാടികളോടെ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *