ബാലവേലയില്‍ നിന്ന് 172 കുട്ടികളെ രക്ഷപെടുത്തി തെലങ്കാന പൊലീസ്. ഓപറേഷന്‍ മസ്‌കാന്‍-7ലൂടെയാണ് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷപെടുത്തിയത്. ഈ മാസം 1 മുതല്‍ 17 വരെ വിവിധ ടീമുകളായി തിരിഞ്ഞ തെലങ്കാന പൊലീസ് കുട്ടികളെ കണ്ടെത്തുകയായിരുന്നു.

കണ്ടെത്തിയവരില്‍ 59 ആണ്‍കുട്ടികളും 29 പെണ്‍കുട്ടികളും മാത്രമാണ് തെലങ്കാന സ്വദേശികള്‍. മറ്റുള്ളവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ്. കുട്ടികളെ ദുരുപയോഗം ചെയ്ത മറ്റ് കേസുകളില്‍ ഉള്‍പ്പെടെ 37 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *