ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന ഹാജിമാർക്ക് സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ ഇത്തവണ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പു വരുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി
സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട്. ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നവർ തളളി പോവാതിരിക്കാൻ പ്രത്രേകം പരിശീലനം ലഭിച്ച ഹജ്ജ് ട്രെയിനർമാരുമായി ബന്ധപ്പെടാൻ ശ്രമിക്കണമെന്നും ,
. മറ്റു സ്ഥലങ്ങളിൽ നിന്നും വിത്യസ്തമായി
ഏറെ പരിചയമുള്ള ട്രൈയിനർമാരും, ജീവനക്കാരും, വളണ്ടിയർമാരുമാണ് കേരളത്തിൽ ഉള്ളതെന്നും ഇവരുടെ സേവനങ്ങൾ ഹാജിമാർ ഉപയോഗപ്പെടുത്തണമെന്നും അദ് ദേഹം പറഞ്ഞു.
2026 വർഷത്തേക്കുള്ള ഹജ്ജ് അപേക്ഷകൾ തയ്യാറാക്കുന്നതിനും മറ്റു സാങ്കേതിക സഹായങ്ങൾക്കും വേണ്ടി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ആരംഭിക്കുന്ന ഹജ്ജ് സേവന കേന്ദ്രങ്ങളുടെ ജില്ലാ തല ഉദ്ഘാടനം കുന്ദ മംഗലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഹജ് ട്രെയിനിങ് ഓർഗനൈസർ പി കെ ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. പി ടി എ റഹീം എം എൽ എ, ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാൽ, ജില്ലാ ട്രെയിനിങ് ഓർഗനൈസർ നൗഫൽ മങ്ങാട്,, എം ബാബുമോൻ, കെ അബ്ദുൽ മജീദ്, അഷ്റഫ് സഖാഫി, കെ ഉമ്മർഹാജി, ടി പി കബീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *