രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേര്‍ക്ക് കോവിഡ് ബാധിച്ചു. 37,169 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം വര്‍ധനവാണ് പ്രതിദിന രോഗികളില്‍ ഉണ്ടായിരിക്കുന്നത്.
രോഗമുക്തി നിരക്ക് 97.52 ശതമാനമായി കുറഞ്ഞു. 3.67 ലക്ഷം പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 148 ദിവസത്തിനിടയില്‍ ആദ്യമായാണ് സജീവ കേസുകള്‍ ഇത്രയും കുറയുന്നത്.
440 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4.32 ലക്ഷമായി ഉയര്‍ന്നു. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിനം നൂറിലധികം മരണം മഹാമാരി മൂലം സംഭവിക്കുന്നത്.രോഗവ്യാപനം ശമനമില്ലാതെ തുടരുന്ന ഏക സംസ്ഥാനം കേരളമാണ്. വീണ്ടും പുതിയ രോഗികളുടെ എണ്ണം 20,000 കടന്നു.
