
കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ സമ്മേളനത്തിന്റെ ഭാഗമായി പാതിമംഗലത്ത് സംഘടിപ്പിച്ച തലമുറ സംഗമം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം എ റസാക്ക് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ എരഞ്ഞോളി
അധ്യക്ഷതവഹിച്ചു.. പരിപാടിയിൽ, കെ. എം. എ റഷീദ്,ഖാലിദ് കിളിമുണ്ട്, എ ടി ബഷീർ,കെ പി കോയ. അരിയിൽ മൊയ്‌ദീൻ ഹാജി, ഒ ഉസ്സൈൻ,ഷൌക്കത്ത് എ കെ,കെ എം കോയ,എം ബാബുമോൻ, അരിയിൽ അലവി, യൂ മാമു ഹാജി.കെ കെ മുഹമ്മദ്,ശിഹാബ് റഹ്മാൻ എരഞ്ഞോളി ബഷീർ മാസ്റ്റർ.,ഒ സലീം. എൻ എം. യൂസുഫ്.കെ പി സൈഫുദ്ധീൻ, അഡ്വ. ജുനൈദ്,മുജീബ്, ഉബൈദ് ജി. കെ,അൻഫാസ്, അൻവർ എരഞ്ഞോളി, എ പി അഷ്‌റഫ്,സുഫിയാൻ, അദ്നാൻ, അജ്മൽ. നാജി, ഷാദിൽ.. നാസർ പതിമംഗലം,മുക്സിത് തുടങ്ങിയവർ സംസാരിച്ചു. കെ. കെ ഷമീൽ സ്വാഗതവും എം വി ബൈജു നന്ദിയും പറഞ്ഞു.
അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന സമ്മേളനം സെപ്റ്റംബർ 13ന് കുന്ദമംഗലത്ത് വെച്ച് പൊതുസമ്മേളനവും റാലിയും സംഘടിപ്പിക്കും.
