പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71ാം ജന്മദിനത്തില്‍ റെക്കോര്‍ഡ് വാക്‌സിനേഷനുമായി രാജ്യം.. കോവിൻ പോർട്ടലിലെ കണക്ക് അനുസരിച്ച് വൈള്ളിയാഴ്ച രണ്ടര കോടി ആളുകൾ രാജ്യത്ത് വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. രാത്രി 12 മണി കഴിഞ്ഞപ്പോള്‍ കോവിന്‍ പോര്‍ട്ടലിലെ കണക്ക് പ്രകാരം സെപ്തംബര്‍ 17ന് 2,50,10,390 പേരാണ് കൊവിഡിനെതിരെ രാജ്യത്ത് വാക്സിനെടുത്തത്.
ജൂണ്‍ മാസത്തില്‍ ഒരു ദിവസം 2.47 കോടി പൗരന്‍മാര്‍ക്ക് വാക്‌സിന്‍ നല്‍കിയ ചൈനയായിരുന്നു നേരത്തെ ഈ കണക്കില്‍ മുന്നില്‍. എന്നാല്‍ ഈ റെക്കോര്‍ഡാണ് പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഇന്ത്യ മറികടന്നത്.
റെക്കോർഡ് വാക്സിനേഷനിൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. എല്ലാ ഇന്ത്യാക്കാർക്കും അഭിമാനമേകുന്നതാണ് വാക്സിനേഷനിലെ റെക്കോർഡ് ദിനമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു
