രാജ്യത്ത് കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടന്നതിനെ പ്രകീര്‍ത്തിച്ചും ഈ നേട്ടത്തോടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടിനെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി.വാക്‌സിനേഷന്‍ നയത്തെ കുറ്റം പറയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ ദിവസം രാത്രി 12 മണി കഴിഞ്ഞപ്പോള്‍ മുതല്‍ പനി ബാധിച്ചുവെന്ന് കണ്ടെത്തിയെന്നാണ് പ്രധാനമന്ത്രിയുടെ പരിഹാസം. ഗോവയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകന്‍ ഡോ. നിതിന്‍ ധുപ്ഡലേയുമായി നടന്ന തല്‍സമയ കൂടിക്കാഴ്ചയില്‍ സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
‘വാക്‌സിന്‍ കുത്തിവെക്കുമ്പോള്‍ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്. പനിയും തളര്‍ച്ചയുമൊക്കെയാണ് ലക്ഷണങ്ങള്‍. ഞാന്‍ ഒരു ഡോക്ടര്‍ അല്ലാത്തത് കൊണ്ട് എനിക്ക് അതേക്കുറിച്ച് വ്യക്തമായി അറിയില്ല. പക്ഷേ രാത്രി 12 മണി കഴിഞ്ഞപ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പനി ബാധിച്ചുവെന്ന് അറിയാന്‍ കഴിഞ്ഞു.. അങ്ങനെ സംഭവിക്കുമോ ?’ – അദ്ദേഹം തമാശ രൂപേണ ഒരു ഡോക്ടറോട് ചോദിച്ചു.
ഗോവയില്‍ ഒന്നാം ഡോസ് നൂറ് ശതമാനം പൂര്‍ത്തിയാക്കിയതിന് അദ്ദേഹം സംസ്ഥാനത്തേയും ആരോഗ്യപ്രവര്‍ത്തകരേയും അഭിനന്ദിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 17ന് ഇത്രയും അധികം വാക്‌സിന്‍ കുത്തിവെക്കാന്‍ കഴിഞ്ഞത് ദേശീയതലത്തിലും ആഗോളതലത്തിലും കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള രാജ്യത്തിന്റെ ശേഷിയുടെ തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനം. 2.5 കോടി എന്ന റെക്കോര്‍ഡ് വാക്‌സിനേഷന്‍ നിരക്കാണ് രാജ്യം അന്ന് രേഖപ്പെടുത്തിയത്. 27 ലക്ഷത്തോളം വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്ത കര്‍ണാടകയായിരുന്നു ഏറ്റവും മുന്നില്‍.
https://twitter.com/ANI/status/1439101362948562944?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1439101362948562944%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fpolitical-party-complained-of-fever-yesterday-says-modi-after-2-5cr-dose-vaccines-1.6013388
