രബീന്ദ്രനാഥ ടാ​ഗോറിന്റെ ശാന്തിനികേതൻ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം നേടി. ഇന്ത്യയിൽ നിന്നും പട്ടിയിൽ ഇടംനേടുന്ന 41-ാമത്തെ ലോക പൈതൃക സ്വത്താണ് ശാന്തിനികേതൻ. 1863-ൽ ആശ്രമമെന്ന നിലയിൽ സ്ഥാപിതമായ ശാന്തിനികേതൻ പിന്നീട് 1901-ൽ ടാ​ഗോർ ഒരു വിദ്യാലയവും കലാകേന്ദ്രവുമായി മാറ്റുകയായിരുന്നു. 2010 മുതൽ യുനെസ്കോയുടെ താത്കാലിക പട്ടികയുടെ ഭാ​ഗമായിരുന്നു ശാന്തിനികേതൻ. റിയാദിൽ നടന്ന 45-ാമത് ലോക പൈതൃക സമിതി യോഗത്തിലാണ് ശാന്തിനികേതനെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.
ശാന്തിനികേതൻ ലോക പൈതൃക പട്ടികയിൽ ഇടം നേടിയതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ബംഗാളിനെയും ടാഗോറിനെയും അദ്ദേഹത്തിന്റെ സാഹോദര്യ സന്ദേശങ്ങളെയും സ്നേഹിക്കുന്ന എല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്നും മമതാ കൂട്ടിച്ചേർത്തു. എല്ലാ ഇന്ത്യക്കാർക്കും അത് അഭിമാനനിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു..

Leave a Reply

Your email address will not be published. Required fields are marked *