ഭോപാൽ∙ മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായി കോൺഗ്രസ് നടത്തുന്ന ‘ജൻ ആക്രോശ് യാത്ര’യുടെ ഔദ്യോഗിക ഗാനം പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയുടെ പ്രചാരണ ഗാനം കോപ്പിയടിച്ചതാണെന്ന ആരോപണവുമായി ബിജെപി. ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ ഗാനമായ ‘ചലോ ചലോ ഇമ്രാൻ കെ സാഥ്’ എന്ന ഗാനം ‘ചലോ ചലോ കോൺഗ്രസ് കെ സംഘ് ചലോ’ എന്നാക്കിയെന്ന ആരോപണവുമായി മധ്യപ്രദേശ് ബിജെപി യൂണിറ്റ് സെക്രട്ടറി രാഹുൽ കോത്താരിയാണ് രം​ഗതെത്തിയത്
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിനൊപ്പം പിടിഐയുടെ തീം സോങ്ങിന്റെ വിഡിയോ സംസ്ഥാന ബിജെപി ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവച്ചു. ‘‘പാക്കിസ്ഥാന് അനുകൂലമായും ഹിന്ദുസ്ഥാനെതിരെയും മുദ്രാവാക്യം വിളിക്കുന്നവരെ കോൺഗ്രസ് ഇതുവരെ സ്വീകരിച്ചിരുന്നു. ഇപ്പോൾ മധ്യപ്രദേശ് കോൺഗ്രസും പാക്കിസ്ഥാനിൽനിന്നു പാട്ടുകൾ കടമെടുക്കുകയാണ്.’’– കോത്താരി ആരോപിച്ചു. ജൻ ആക്രോശ് യാത്രയുടെ പോസ്റ്ററിൽ കോൺഗ്രസിന്റെ രാജ്യസഭാംഗമായ ദിഗ്‌വിജയ സിങ്ങിനെ കാണാനില്ല. എന്നാൽ അദ്ദേഹം പശ്ചാത്തല സംഗീതം നൽകിയിട്ടുണ്ട്. കോൺഗ്രസിന്റെ പതാക പച്ചനിറമായാൽ അദ്ഭുതമില്ലെന്നും കോത്താരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *