രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,596 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 230 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. 19,582 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.10 ശതമാണ്.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. രാജ്യത്ത് നിലവില്‍ 1.89 ലക്ഷം സജീവ കേസുകളാണുള്ളത്.
അതേസമയം, കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് സംഭവിച്ചു. 166 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,52,290 ആയി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 12.05 ലക്ഷം വാക്സിന് ഡോസുകള്‍ മാത്രമാണ് ഞായറാഴ്ച വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 97.79 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.