പോക്സോ കേസിലെ പ്രതി ഗോവയിൽ വെച്ച് പോലീസിന്റെ പിടിയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞ യുവാവിനെ പോലീസ് ഗോവയിൽ വച്ച് പിടികൂടി. കുന്ദമംഗലം പോലീസാണ് ഗോവയിൽ വെച്ച് യുവാവിനെ പിടികൂടിയത്. വെള്ളന്നൂർ സ്വദേശിയായ ഒരു കുട്ടിയെയാണ് അരീക്കോട് വാലില്ലാപ്പുഴ സ്വദേശി അറഫാൻ (22)ലൈംഗികമായി പീഡിപ്പിച്ചത്.ഫോണിലൂടെ പരിചയപ്പെടുകയായിരുന്നു. സംഭവംനടന്ന ശേഷം യുവാവ് ബാംഗ്ലൂരിലേക്കും ബാംഗ്ലൂരിൽ നിന്ന് ഗോവയിലേക്കും കടന്നുകളഞ്ഞു. ഒരാഴ്ച മുമ്പാണ് സംഭവം. പോലീസ് അതിവിദഗ്ധമായി പിന്തുടർന്നാണ് ഇയാളെ സൈബർസെല്ലിന്റെസഹായത്തോടുകൂടി പിടികൂടാൻ സാധിച്ചത്. പോലീസിന്റെ നീക്കം മനപ്പിലാക്കി മുങ്ങിയപ്രതിയെ പോലീസിന്റെ മിടുക്ക് കൊണ്ട് മാത്രമാണ് വലയിലാക്കാൻ സാധിച്ചെതന്നാണറിയുന്നത്.നാളെ രാവിലെ നാട്ടിലെത്തുമെന്നാണ് വിവരം. പ്രതിക്ക് കഞ്ചാവ് ഉപയോഗവും വില്ലനയും ഉണ്ടെന്നാണ് പ്രാഥമിക വിവരം. . ഫ്രീ ഫയർ കളിയിലൂടെയാണ് പരിജയപ്പത് . കൂട്ടതൽ വിവരങ്ങൾ നാളെ ചൊവ്വ പോലീസ് വ്യക്തമാക്കും

Leave a Reply

Your email address will not be published. Required fields are marked *