അദാനിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി. കല്‍ക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികള്‍ തട്ടിയെന്നാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. രാഹുലിന്‍റെ ആരോപണം ഫിനാന്‍ഷ്യല്‍ ടൈംസ് വാര്‍ത്ത ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധിയുടെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിക്ക് സംരക്ഷണം നല്‍കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ഇന്തോനേഷ്യയിൽ നിന്ന് വാങ്ങുന്ന കൽക്കരി ഇരട്ടി വിലക്ക് ഇന്ത്യയിൽ വിൽക്കുകയാണ്. കരിഞ്ചന്ത വിൽപ്പനക്ക് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വൈദ്യുതി ചാർജ് വർധനയായി ഈ അധിക നികുതി ഭാരം ജനങ്ങളിലെത്തുന്നു. ഇന്ത്യയിലെ ഒരു മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുക്കുന്നില്ല. പ്രധാനമന്ത്രി പതിവ് പോലെ അദാനിയെ രക്ഷിക്കുന്നു. സർക്കാർ അദാനിക്ക് ബ്ലാങ്ക് ചെക്ക് നൽകിയിരിക്കുകയാണ്. അദാനിക്കെതിരെ ഒരന്വേഷണവും നടത്തുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അദാനിക്കെതിരെ മോദി എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ഇതിന് കാരണം എന്താണെന്നും ഇതിന് പിന്നിലെ ശക്തി ഏതാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
